എംഎൽഎ ഹോസ്റ്റലിലെ മൊഴിയെടുക്കൽ: സ്പീക്കർക്ക് അതൃപ്തി
Monday, July 17, 2017 2:57 PM IST
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു എംഎൽഎ ഹോസ്റ്റലിൽവച്ചു എംഎൽഎമാരുടെ മൊഴിയെടുത്തതിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് അതൃപ്തി. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും സ്പീക്കർ. എംഎൽഎ ഹോസ്റ്റലിൽവച്ചു മൊഴിയെടുക്കുന്നതിനു മൂൻകൂർ അനുമതി വാങ്ങണമെന്നും സ്പീക്കർ അറിയിച്ചു.

സംഭവത്തിൽ ചീഫ് മാഷലിനോട് സ്പീക്കർ റിപ്പോർട്ട് തേടി. സ്പീക്കർ ഡിജിപിയെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന. സ്പീക്കറുടെ ഓഫീസിന്‍റെ അനുമതി വാങ്ങാതെയാണ് അന്വേഷണ സംഘം എംഎൽഎമാരുടെ മൊഴിയെടുത്തത്.

എംഎൽഎമാരായ മുകേഷിന്‍റേയും അൻവർ സാദത്തിന്‍റേയും മൊഴിയാണ് എംഎൽഎ ഹോസ്റ്റലിൽ എത്തി അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് രേഖപ്പെടുത്തിയത്.