യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
Monday, July 17, 2017 12:34 PM IST
തിരുവനന്തപുരം: നഴ്സുമാരെ സർക്കാർ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രകടനമായി എത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും വീണ്ടും സംഘടിച്ച് എത്തി പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. പിന്നീട് പോലീസ് പ്രവർത്തകരെ വിരട്ടിയോടിക്കുകയായിരുന്നു.
RELATED NEWS