മഹാഭാരതത്തെ കുറിച്ച് മോശം പരാമർശം: കമൽഹാസന് സമൻസ്
Friday, April 21, 2017 1:36 PM IST
ചെന്നൈ: മഹാഭാരതത്തെകുറിച്ച് മോശം പരാമർശം നടത്തിയതിന് നടൻ കമൽഹാസന് തിരുനെൽവേലി കോടതിയുടെ സമൻസ്. മഹാഭാരതത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹിന്ദു മക്കൾ കക്ഷി ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയിലാണ് കോടതി സമൻസ് അയച്ചത്. കമൽഹാസൻ മേയ് അഞ്ചിനു കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ മാസം തമിഴ് വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കമൽഹാസന്‍റെ വിവാദ പരാമർശമുണ്ടായത്. പണയ പണ്ടമായി സ്ത്രീയെ (പാഞ്ചാലിയെ) ഉപയോഗിച്ച പുസ്തകത്തോട് ഇന്ത്യക്കാർക്ക് ആദരവുണ്ടാകുന്നതിൽ ആശ്ചര്യമാണെന്നാണ് അദ്ദേഹം പഞ്ഞത്.
RELATED NEWS