30 ശതമാനം ഡ്രൈവിംഗ് ലൈൻസുകളും വ്യാജമെന്ന് നിതിൻ ഗഡ്കരി
Wednesday, January 11, 2017 10:13 AM IST
ന്യൂഡൽഹി: രാജ്യത്തെ നിരത്തുകളിലൂടെ വാഹനം ഓടിക്കുന്നവരിൽ 30 ശതമാനം പേരുടേയും കൈവശമുള്ളത് വ്യാജ ഡ്രൈവിംഗ് ലൈസൻസെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സ്വകാര്യ ചാനൽ സംഘടിപ്പിച്ച റോഡ് സേഫ്റ്റി കോൺക്ലേവിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ. റോഡപകടങ്ങൾ കുറയ്ക്കാൻ ലൈസൻസ് നടപടിക്രമങ്ങൾ കർശനമാക്കണമെന്ന ആവശ്യം ഉയരുമ്പോഴും വ്യാജന്മാർ മൂലം അപകടത്തിൽപ്പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ളവ എങ്ങനെന്ന കാര്യം തന്നെ അസ്വസ്‌ഥനാക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.

ഇന്റലിജന്റ് ട്രാഫിക് സംവിധാനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇത്തരം സംവിധാനത്തിലൂടെ നിയമലംഘനങ്ങൾ ആധുനിക സംവിധാനങ്ങൾ വഴി ഡ്രൈവർമാരെ അറിയിക്കാനും പൂർണതോതിൽ കഴിയണം. ഇതിലൂടെ ഉദ്യോഗസ്‌ഥരെ പിഴ ഈടാക്കൽ നടപടികളിൽനിന്ന് ഒഴിവാക്കാനും അഴിമതി ഇല്ലാതാക്കാനും കഴിയും പിഴ ഈടാക്കുന്നതിനുള്ള സംവിധാനം ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മോട്ടോർവാഹന നിയമ ഭേദഗതി കൊണ്ടുവരുന്നതോടെ കർശന വ്യവസ്‌ഥകൾ പ്രാബല്യത്തിലാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.