പന്തളത്ത് വ്യാജ സിഡി വേട്ട; ഒരാള്‍ അറസ്റില്‍
Wednesday, April 24, 2013 3:18 AM IST
പത്തനംതിട്ട: പന്തളത്ത് ആന്റി പൈറസി സെല്‍ നടത്തിയ പരിശോധനയില്‍ വ്യാജ സിഡികള്‍ കണ്ടെത്തി. ഒരു സിഡി കടയില്‍ നിന്നാണ് പുതിയ സിനിമയുടെ വ്യാജ സിഡികള്‍ പിടിച്ചെടുത്തത്. സെല്ലുലോയ്ഡ് അടക്കമുള്ള പുതിയ ചിത്രങ്ങളുടെ സിഡികള്‍ കടയില്‍ നിന്നും കണ്ടെടുത്തു. കടയുടമയെ പോലീസ് അറസ്റ് ചെയ്തു.