ആര്‍.ബാലകൃഷ്ണപിള്ള ഗൌരിയമ്മയുമായി കൂടിക്കാഴ്ച നടത്തും
Saturday, April 20, 2013 8:32 PM IST
കേരളാ കോണ്‍ഗ്രസ്- ബി നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള ഗൌരിയമ്മയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് പതിനൊന്നിനാണ് കൂടിക്കാഴ്ച. ഗൌരിയമ്മയുടെ വസതിയിലെത്തിയാണ് അദ്ദേഹം ജെഎസ്എസ് നേതാവുമായി ചര്‍ച്ച നടത്തുന്നത്. യുഡിഎഫില്‍ തുടരാന്‍ കഴിയില്ലെന്ന് ഇന്നലെ ജെഎസ്എസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച.

യുഡിഎഫ് മുന്നണി വിടണമെന്ന് ഇന്നലെ ചേര്‍ന്ന ജെഎസ്എസ് സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷാഭിപ്രായമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഓഗസ്റില്‍ ചേരുന്ന സ്പെഷല്‍ കണ്‍വന്‍ഷനില്‍ തീരുമാനിക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൌരിയമ്മ വ്യക്തമാക്കിയിരുന്നു.