ജയില്‍ ചപ്പാത്തി ഇനി നെയ്യാറ്റിന്‍കരയിലും
Saturday, April 20, 2013 7:54 PM IST
നെയ്യാറ്റിന്‍കര: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ തയാറാക്കുന്ന ചപ്പാത്തി ഇനി നെയ്യാറ്റി ന്‍കരയിലും. നെയ്യാറ്റിന്‍കരയില്‍ രണ്ടു കൌണ്ടറുകളാണ് ജയില്‍ ചപ്പാത്തിയുടെ വില്‍പ്പനയ്ക്കായി തുറന്നിരിക്കുന്നത്.

ജയില്‍ ചപ്പാത്തിയുടെയും ചിക്കന്റെയും നെയ്യാറ്റി ന്‍കരയിലെ വിപണന കേന്ദ്രങ്ങ ളുടെ ഉദ്ഘാടനം ആര്‍. ശെല്‍വരാജ് എംഎല്‍എ നിര്‍വഹിച്ചു. നെയ്യാറ്റി ന്‍കര അക്ഷയ ഷോപ്പിംഗ് കോംപ്ളക്സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എസ്.എസ് ജയകുമാര്‍ അധ്യക്ഷ നായിരുന്നു.

ജയില്‍ സൂപ്രണ്ട് എസ്. അശോക്കുമാര്‍, സീരിയല്‍ താരം ലാവണ്യ, നെയ്യാറ്റിന്‍കര നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. എല്‍.എസ്. ഷീല, ആരോഗ്യ സമിതി ചെയര്‍മാന്‍ ജി. സോമശേഖരന്‍ നായര്‍, പ്രതി പക്ഷനേതാവ് കെ.ആന്‍സലന്‍, കൌണ്‍സിലര്‍ ഗോപീകൃഷ്ണന്‍, ബി. പ്രദീപ്, ഇരുമ്പില്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ് കോംപ്ളക്സ് അങ്കണത്തിലും നെയ്യാറ്റിന്‍കര ഗവ. ജില്ലാ ആശുപത്രിയിലുമാണ് കൌണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തനസമയം. ചപ്പാത്തിയും ചിക്കന്‍ കറിയുമടങ്ങുന്ന പായ്ക്കറ്റിന് 30 രൂപയും ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമടങ്ങുന്ന പാക്കറ്റിന് 20 രൂപയുമാണ് വില.