ഹൈക്കമ്മീഷണറെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ലെന്ന് പാക്കിസ്ഥാൻ
Saturday, March 17, 2018 2:43 PM IST
ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ൾ പു​ക​യു​ന്നു. ഹൈ​ക്ക​മ്മീ​ഷ​ണ​റെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ത്യ പി​ഢീ​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്ക​മ്മീ​ഷ​ണ​റെ തി​രി​ച്ചു വി​ളി​ച്ചി​രു​ന്നു. പാ​ക് ഹൈ​ക്ക​മ്മീ​ഷ​ണ​ർ സൊ​ഹൈ​ൽ മ​ഹ്മൂ​ദി​നെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ തി​രി​ച്ചു​വി​ളി​ച്ച​ത്.

ഇ​ന്ത്യ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ച​ശേ​ഷം ഹൈ​ക്ക​മ്മീ​ഷ​ണ​റെ ഇ​ന്ത്യ​യി​ലേ​ക്ക് വി​ട്ടാ​ൽ മ​തി​യെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ട്. പാ​ക് മാ​ധ്യ​മ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു എ​ന്ന് ആ​രോ​പി​ച്ച് 18 പ​രാ​തി​ക​ൾ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യി​രു​ന്നു എ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഈ ​പ​രാ​തി​ക​ളി​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹൈ​ക്ക​മ്മീ​ഷ​ണ​റെ തി​രി​ച്ചു​വി​ളി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.