സാ​മ്പ​ത്തി​ക​ക്ര​മ​ക്കേ​ട്; മൗ​റീ​ഷ്യ​സ് പ്ര​സി​ഡ​ന്‍റ് അ​മീ​ന ഗു​രീ​ബ് ഫ​ക്കീം രാ​ജി​വ​ച്ചു
Saturday, March 17, 2018 11:36 PM IST
പോ​ർ​ട്ട്ലൂ​യി​സ്: സാ​മ്പ​ത്തി​ക​ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് വി​വാ​ദ​ത്തി​ലാ​യ മൗ​റീ​ഷ്യ​സ് പ്ര​സി​ഡ​ന്‍റ് അ​മീ​ന ഗു​രീ​ബ് ഫ​ക്കീം രാ​ജി​വ​ച്ചു. മൗ​റീ​ഷ്യ​സി​ല്‍ സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന ന​ല്കി​യ ക്രെ​ഡി​റ്റ് കാ​ര്‍​ഡു​പ​യോ​ഗി​ച്ച് വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും ‌വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് അ​മീ​ന​യ്ക്കു സ്ഥാ​നം ഒ​ഴി​യേ​ണ്ടി​വ​ന്ന​ത്. 2016ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ല്‍ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ല്‍, താ​ന്‍ അ​ന​ധി​കൃ​ത​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു അ​മീ​ന.

വി​വാ​ദ​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ എ​തി​ര്‍​പ്പ് ശ​ക്ത​മാ​യ​തോ​ടെ പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യി​രു​ന്നു. ഇ​റ്റ​ലി​യി​ലും ‌ദു​ബാ​യി​യി​ലു​മാ​യി പ്ര​സി​ഡ​ന്റ് വ​ന്‍​തു​ക ചെ​ല​വ​ഴി​ച്ച് ഷോ​പ്പിം​ഗ് ന​ട​ത്തി​യെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2015ലാ​ണ് മൗ​റീ​ഷ്യ​സി​ന്റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്റാ​യി അ​മീ​ന ഫ​ക്കീം സ്ഥാ​ന​മേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.