ഇ​ന്ത്യ​ൻ വെ​ൽ​സ് ഓ​പ്പ​ൺ: വീ​ന​സും ഫെ​ഡ​റ​റും സെ​മി​യി​ൽ‌
Friday, March 16, 2018 5:50 PM IST
കാ​ലി​ഫോ​ർ​ണി​യ: വെ​റ്റ​റ​ൻ താ​ര​ങ്ങ​ളാ​യ വീ​ന​സ് വി​ല്യം​സും റോ​ജ​ർ ഫെ​ഡ​റ​റും ബി​എ​ൻ​പി പാ​രി​ബാ​സ് (ഇ​ന്ത്യ​ൻ വെ​ൽ​സ്) സെ​മി​യി​ൽ ക​ട​ന്നു. ക്വാ​ർ​ട്ട​റി​ൽ ഇ​രു​വ​രും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് എ​തി​രാ​ളി​ക​ളെ മ​റി​ക​ട​ന്ന​ത്. മു​പ്പ​ത്തേ​ഴു​കാ​രി​യാ​യ അ​മേ​രി​ക്ക​ൻ വെ​റ്റ​റ​ൻ വീ​ന​സ് സ്പാ​നി​ഷ് താ​രം ക​ർ​ള സു​വാ​ര​സ് ന​വോ​ര​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-3, 6-2. തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് സ്പാ​നി​ഷ് താ​രം വീ​ന​സി​നോ​ടു പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. മ​ത്സ​രം 71 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വീ​ന​സ് അ​വ​സാ​നി​പ്പി​ച്ചു.

സെ​മി​യി​ൽ വീ​ന​സ് റ​ഷ്യ​യു​ടെ ഡാ​രി​യ ക​സാ​ത്കി​ന​യെ നേ​രി​ടും. ആം​ഗ​ലി​ക് കെ​ർ​ബ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഡാ​രി​യ സെ​മി​യി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് റ​ഷ്യ​ൻ താ​രം കെ​ർ​ബ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-0, 6-2.

ലോ​ക ഒ​ന്നാം ന​മ്പ​ർ റോ​ജ​ർ ഫെ​ഡ​റ​ർ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ചും​ഗ് ഹി​യോ​ണി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 7-5, 6-1. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ ഫെ​ഡ​റ​ർ ക്രൊ​യേ​ഷ്യ​ൻ താ​രം ബോ​ർ​ണ കോ​റി​കി​നെ സെ​മി​യി​ൽ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.