അമേരിക്കയിൽ അനധികൃതമായി തോക്കുകൾ കൈവശംവച്ച അച്ഛനും മകളും അറസ്റ്റിൽ
Sunday, February 25, 2018 6:57 AM IST
വാഷിംഗ്ടൺ: അമേരിക്കയിൽ അനധികൃതമായി തോക്കുകൾ കൈവശം വച്ചതിന് അച്ഛനേയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കാലിഫോർണിയയിലാണ് സംഭവം. 28 തോക്കുകളും 66,000 തിരകളും ഇവരിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. സൈനികർ ഉപയോഗിക്കുന്ന തോക്കുകളാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തതെന്നാണ് വിവരം.

തോക്കുകൾ കൈവശം വയ്ക്കുന്നത് സംബന്ധിച്ച നിയമങ്ങളുടെ ലംഘനത്തിനടക്കമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2001 മുതലാണ് തോക്കുകൾ കൈവശം വയ്ക്കുന്നതിനുള്ള നിയമങ്ങളും പരിശോധനകളും കാലിഫോർണിയയിൽ കർശനമാക്കിയത്.

17 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഫ്ളോ​​​​റിഡ സ്കൂ​​​​ൾ വെ​​​​ടി​​​​വ​​​​യ്പി​​​​നു പിന്നാലെ തോക്കുപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് ഇത്രയേറെ തോക്കുകൾ കൈവശംവച്ചതുമായി ബന്ധപ്പെട്ട അറസ്റ്റ്. അതേസമയം, അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.