വി​നീ​ത് നി​റ​യൊ​ഴി​ച്ചു; കൊ​ച്ചി​യി​ൽ ആ​ദ്യ പ​കു​തി സ​മ​നി​ല​യി​ൽ
Sunday, January 21, 2018 8:58 PM IST
കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കൊ​ച്ചി​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​എ​ഫ്സി ഗോ​വ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി സ​മാ​സ​മം. ഓ​രോ​ഗോ​ൾ വീ​തം നേ​ടി ഇ​രു​ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ക്കു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ ഫെ​റാ​ൻ കൊ​റോ​മി​ന​സി​ലൂ​ടെ ഗോ​വ​യാ​ണ് കൊ​ച്ചി​യി​ൽ ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. കേ​ര​ള പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്ച മു​ത​ലെ​ടു​ത്ത കൊ​റോ​മി​ന​സ് ക്രോ​സ് ബാ​റി​നു വി​ല​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു പ്ര​തി​രോ​ധ താ​ര​ങ്ങ​ളെ മ​റി​ക​ട​ന്ന് വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു.

ഗോ​ൾ വീ​ണ​തോ​ടെ തി​രി​ച്ച​ടി​യു​ടെ മൂ​ർ​ച്ച കൂ​ട്ടി​യ ബ്ലാ​സ്റ്റേ​ഴ്സി​ന് താ​മ​സി​യാ​തെ പ്ര​തി​ഫ​ലം ല​ഭി​ച്ചു. മ​ല​യാ​ളി​താ​രം സി.​കെ.​വി​നീ​തി​ന്‍റെ ബൂ​ട്ട് ഗോ​ൾ പോ​സ്റ്റി​ലേ​ക്കു നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സി​യാം ഹം​ഗാ​ളി​ന്‍റെ പാ​സാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ​മ​നി​ല ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.