ബി​ജെ​പി മു​ഖ്യ​ശ​ത്രു, ഫാ​ഷി​സ​ത്തി​നെ​തി​രേ മ​തേ​ത​ര​ക​ക്ഷി​ക​ളെ ഒ​ന്നി​പ്പി​ക്ക​ണം: കാ​നം
Sunday, January 21, 2018 7:12 PM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു​വെ​ന്നും മു​ഖ്യ​ശ​ത്രു​വി​നെ​തി​രേ പൊ​തു വേ​ദി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സി​പി​ഐ ദു​ർ​ബ​ല​മാ​യാ​ൽ എ​ൽ​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​മെ​ന്ന ചി​ന്ത സി​പി​എ​മ്മി​ന് ഉ​ണ്ടാ​ക​രു​തെ​ന്നും സി​പി​എ​മ്മി​നെ​തി​രേ അ​ത്ത​ര​മൊ​രു ചി​ന്ത സി​പി​ഐ​ക്കി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു. മു​ഖ്യ​ശ​ത്രു​വി​നെ​തി​രേ ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ക​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​വേ​ദി രൂ​പീ​ക​രി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് ച​ർ​ച്ച ചെ​യ്യും. ഫാ​ഷി​സ​ത്തെി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ജ​നാ​ധി​പ​ത്യ മ​തേ​ത​ര​വാ​ദി​ക​ളെ ഒ​ന്നി​പ്പി​ക്ക​ണം. 64ലെ ​പി​ള​ർ​പ്പി​നു കാ​ര​ണ​മാ​യ​വ​ർ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ണു തു​റ​ന്നു കാ​ണ​ണം. സി​പി​എം ദു​ർ​ബ​ല​മാ​യാ​ൽ എ​ൽ​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​മെ​ന്നു സി​പി​ഐ ക​രു​തു​ന്നി​ല്ല. സി​പി​ഐ ദു​ർ​ബ​ല​മാ​യാ​ൽ എ​ൽ​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​മെ​ന്ന ചി​ന്ത സി​പി​എ​മ്മി​നും ഉ​ണ്ടാ​ക​രു​തെ​ന്ന് കാ​നം ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ന്‍റി​ലേ​റ്റ​ർ പ​രാ​മ​ർ​ശ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ.​എം.​മാ​ണി​യു​ടെ മ​റു​പ​ടി കാ​നം ത​ള്ളി. കേ​ര​ള കോ​ണ്‍​ഗ്ര​സ് വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്നു താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ ​തൊ​പ്പി മാ​ണി സ്വ​യം എ​ടു​ത്ത​ണി​ഞ്ഞ​താ​ണെ​ന്നും കാ​നം പ​രി​ഹ​സി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.