പാറ്റൂർ കേസ്: ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
Friday, January 19, 2018 12:11 PM IST
കൊച്ചി: പാറ്റൂർ ഭൂമിക്കേസിൽ ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഉൗഹാപോഹങ്ങൾ മാത്രമാണ് വസ്തുകളായി പ്രചരിപ്പിക്കുന്നതെന്നാണ് കോടതി വിമർശിച്ചത്. ജേക്കബ് തോമസിന്‍റെ റിപ്പോർട്ട് വായിച്ചാൽ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുകയെന്നും കോടതി വിമർശിച്ചു.

പാറ്റൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കത്തിനെയും കോടതി വിമർശിച്ചു. ത്വരിത പരിശോധന റിപ്പോർട്ടിന്‍റെ രേഖകൾ അടുത്ത ബുധനാഴ്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

പാറ്റൂർ കേസിൽ അന്വേഷണം നടത്തിയ ജേക്കബ് തോമസ് ഇവിടുത്തെ ഭൂപതിവ് രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി ഭൂപതിവ് രേഖകൾ വിളിച്ചുവരുത്തി പരിശോധിച്ചെങ്കിലും അതിൽ കൃത്രിമത്വം നടന്നതായി കണ്ടെത്താൻ സാധിച്ചില്ല. ഇതേതുടർന്നു ജേക്കബ് തോമസിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

കോടതിയിൽ ഹാജരാക്കിയത് അസൽ രേഖയാണെന്നും ഇതോടൊപ്പമുള്ള മറ്റു രേഖകളിലാണ് കൃത്രിമത്വം നടന്നതെന്ന് സംശയിക്കുന്നതായും ജേക്കബ് തോമസ് ഹൈക്കോടതിയിൽ നേരിട്ടെത്തി അറിയിച്ചിരുന്നു. ഇതേതുടർന്നു വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ സത്യവാങ്മൂലം നൽകുന്നതിൽ വീഴ്ച വരുത്തിയതിനും കോടതി ജേക്കബ് തോമസിനെ വിമർശിച്ചിരുന്നു.

പാ​​​റ്റൂ​​​രി​​​ൽ സ്വ​​​കാ​​​ര്യ ബി​​​ൽ​​​ഡ​​​റെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ജ​​ല അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ സ്വീ​​​വേ​​​ജ് പൈ​​​പ്പ്‌​​ലൈ​​​ൻ മാ​​​റ്റി സ്ഥാ​​​പി​​​ച്ച​​​തു വ​​​ഴി 12.75 സെ​​​ന്‍റ് സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി ന​​​ഷ്ട​​​മാ​​​യെ​​​ന്നാ​​​ണ് കേ​​​സ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.