നസ്രത്തിലെ ക്രിസ്മസ് ആഘോഷം പതിവുപോലെ നടക്കും
Saturday, December 16, 2017 6:01 PM IST
നസ്രത്ത്: നസ്രത്തിലെ ക്രിസ്മസ് ആഘോഷങ്ങൾ പതിവുപോലെ നടക്കുമെന്ന് നസ്രത്ത് മേയർ അലി സലാം പറഞ്ഞു. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിയിൽ പ്രതിഷേധിച്ച് നസ്രത്തിലെ ക്രിസ്മസ് ആഘോഷങ്ങൾ ഉപേക്ഷിച്ചതായി വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നും ഈ വർഷവും ഡാൻസ് കളിച്ചും പാട്ട് പാടിയുമുള്ള പരന്പരാഗത ക്രിസ്മസ് ആഘോഷം നസ്രത്തിൽ നടക്കുമെന്ന് മേയർ പറഞ്ഞു.

ഇസ്രയേലിൽ ഏറ്റവുമധികം അറബ് മുസ്ലീം സാന്നിധ്യമുള്ള നഗരമാണ് നസ്രത്ത്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ക്രിസ്മസ് ആഘോഷങ്ങൾ ലോകപ്രശസ്തമാണ്. നേരത്തേ, നസ്രത്തിലെ പരന്പരാഗത ക്രിസ്മസ് ആഘോഷങ്ങൾ ഉപേക്ഷിച്ചെന്നും യുഎസിന്‍റെ ജറുസലം തീരുമാനത്തിൽ തങ്ങൾ അതൃപ്തരാണെന്നും നഗര വക്താവ് പറഞ്ഞായുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.