സാ​ക്കീ​ർ നാ​യി​ക്കി​നെ​തി​രെ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കി​ല്ലെ​ന്ന് ഇ​ന്‍റ​ർ​പോ​ൾ
Saturday, December 16, 2017 11:21 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​സ്‌​ലാ​മി​ക് റി​സ​ർ‌​ച്ച് ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​ൻ ഡോ. ​സാ​ക്കീ​ർ നാ​യി​ക്കി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി. നാ​യി​ക്കി​നെ​തി​രെ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ ഇ​ന്‍റ​ർ​പോ​ൾ വി​സ​മ്മ​തി​ച്ചു. നാ​യി​ക്കി​നെ​തി​രാ​യ മ​തി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ ഇ​ന്‍റ​ർ​പോ​ൾ വി​സ​മ്മ​തി​ച്ച​ത്.

സാ​ക്കി​ര്‍ നാ​യി​ക് ഇ​പ്പോ​ള്‍ സൗ​ദി​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​സ്‌​ലാ​മി​ക് റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​നെ നി​രോ​ധി​ക്കു​ക​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​ദേ​ശ​ത്തു​ത​ന്നെ ത​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​ത്തി​ലാ​യി​രു​ന്ന സാ​ക്കി​ര്‍ നാ​യി​ക് പി​ന്നീ​ട് ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്നി​ട്ടി​ല്ല.

സാ​ക്കി​ര്‍ നാ​യി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​സ്‌​ലാ​മി​ക് റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​നെ (ഐ​ആ​ര്‍​എ​ഫ്) കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മ​വി​രു​ദ്ധ സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ചാ​ന​ലാ​യ പീ​സ് ടി​വി​യു​മാ​യി ഇ​സ്‌​ലാ​മി​ക് ഫൗ​ണ്ടേ​ഷ​ന് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​ണ് നി​രോ​ധ​ന​ത്തി​ന് കാ​ര​ണ​മാ​യി സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. സാ​ക്കി​ര്‍ നാ​യി​ക് പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​രോ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.