സാ​നി​യ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി
Saturday, December 16, 2017 9:22 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ടെ​ന്നീ​സ് സൗ​ന്ദ​ര്യം സാ​നി​യ മി​ർ​സ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി. കാ​ലി​ന്‍റെ മു​ട്ടി​നേ​റ്റ പ​രി​ക്കു​മൂ​ല​മാ​ണ് സാ​നി​യ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി​യ​ത്.

ഏ​താ​നും മാ​സ​ത്തെ വി​ശ്ര​മ​ത്തി​നു ശേ​ഷം ടെ​ന്നീ​സി​ലേ​ക്കു തി​രി​ച്ചു​വ​രു​മെ​ന്നു സാ​നി​യ പ്ര​തീ​ക്ഷ​പ്ര​ക​ടി​പ്പി​ച്ചു. ന​ട​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടി​ല്ലെ​ങ്കി​ലും ക​ളി​ക്കു​മ്പോ​ൾ കാ​ലി​ൽ ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഏ​താ​നും മാ​സ​ങ്ങ​ൾ വി​ശ്ര​മം എ​ടു​ത്ത​ശേ​ഷം പ​രി​ക്ക് ഭേ​ദ​മാ​യ​ല്ലെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​യു​ന്ന​തെ​ന്നും സാ​നി​യ അ​റി​യി​ച്ചു.

2016 ലെ ​ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ ഡ​ബി​ൾ​സ് ചാ​മ്പ്യ​നാ​ണ് സാ​നി​യ. മാ​ർ​ട്ടി​ന ഹിം​ഗ​സു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.