വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ത​ട്ടി​പ്പി​ന് തെ​ളി​വാ​യി പു​തി​യ റി​പ്പോ​ർ​ട്ട്
Wednesday, December 13, 2017 11:48 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ഉ​ൾ​പ്പ​ടെ ബി​ജെ​പി വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ത​ട്ടി​പ്പു കാ​ണി​ക്കു​ന്നു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഇ​തി​നെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ൾ പു​റ​ത്ത്. ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്തു 20,000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്ന ക​ന്പ​നി​ക്കു രാ​ജ്യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കു​ണ്ടെന്നാ​ണു വെ​ളി​പ്പെ​ടു​ത്ത​ൽ. ഓ​ണ്‍​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലാ​യ ജ​ന​താ കാ ​റി​പ്പോ​ർ​ട്ട​റാ​ണ് നി​ർ​ണാ​യ​ക വി​വ​രം പു​റ​ത്തു കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്ത് സം​സ്ഥാ​ന പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​നി​ൽ ന​ട​ന്ന 20,000 കോ​ടി​യു​ടെ അ​ഴി​മ​ത​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ജി​യോ ഗ്ലോ​ബ​ൽ റി​സോ​ഴ്സ​സും വോ​ട്ടിം​ഗ് മെ​ഷീ​ൻ നി​ർ​മാ​താ​ക്ക​ളാ​യ മൈ​ക്രോ​ചി​പ്പ് ഇ​ങ്കും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ ന്നാ​ണ് ജ​ന​താ കാ ​റി​പ്പോ​ർ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്തി​യി​ൽ ചൂ​ണ്ടിക്കാ​ട്ടു​ന്ന​ത്. ഈ ​ര​ണ്ടു ക​ന്പ​നി​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​ർ ഒ​ന്നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ആ​രോ​പ​ണം. ഇ​ന്ത്യ​യി​ലെ വോ​ട്ടിം​ഗ് മെ​ഷീ​ൻ നി​ർ​മി​ക്കു​ന്ന മൈ​ക്രോ​ചി​പ്പ് ഇ​ങ്കും കീ ​കാ​പ്പി​റ്റ​ൽ കോ​ർ​പ്പി​ന്‍റെ​യും ഉ​ട​മ​സ്ഥ​ർ ഏ​ക​ദേ​ശം ഒ​ന്നാ​ണെ​ന്നാ​ണ് നാ​സ്ഡാ​ക്കി​ൽ ക​ന്പ​നി​ക​ൾ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര​നാ​യ സ്റ്റീ​വ് സ​ങ്കി​യാ​ണ് ഇ​തി​ന്‍റെ ഉ​ട​മ​സ്ഥ​ൻ.

ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മെ​ക്രോ​ചി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം ഇ​തി​ലെ സോ​ഫ്റ്റ്വെ​യ​ർ പ്രോ​ഗ്രാം ചെ​യ്യു​ന്ന​തും മൈ​ക്രോ​ചി​പ്പ് ഇ​ങ്കാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക് ലി​മി​റ്റ​ഡി​നോ ഇ​ല​ക്ട്രോ​ണി​ക് കോ​ർ​പ്പ​റേ​ഷ​നോ ഈ ​പ്രോ​ഗ്രാം റീ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് ഇ​ത് സീ​ൽ ചെ​യ്യു​ന്ന​തെ​ന്നും പോ​ർ​ട്ട​ലി​ന്‍റെ വാ​ർ​ത്ത​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.