റവന്യൂ സെക്രട്ടറിയെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐ
Friday, November 24, 2017 8:20 PM IST
ന്യൂഡൽഹി: റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ തൽസ്ഥാനത്തു നിന്നു മാറ്റാൻ സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഉദ്യോഗസ്ഥരെ മാറ്റാൻ രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെടാറില്ലെന്നും അതൊക്കെ ഭരണപരമായ കാര്യങ്ങളാണെന്നും കാനം പറഞ്ഞു.ഉദ്യോഗസ്ഥന്മാർ രാഷ്ട്രീയ പാർട്ടിക്കാരല്ലെന്നും അവർ സർക്കാക്കാരിന്‍റെ നയം അനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുമെന്നും അതിൽ വരുന്ന ഏറ്റക്കുറച്ചിലുകൾക്ക് രാഷ്ട്രീയ പാർട്ടികൾ പ്രത്യേകിച്ച് സിപിഐ മാർക്കിടാറില്ലെന്നും കാനം കൂട്ടിച്ചേർത്തു.

രണ്ടു ദിവസത്തെ പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിൽ എത്തിയതായിരുന്നു കാനം. തോമസ് ചാണ്ടി വിഷയത്തിലെ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്‍റെ നിലപാട് സംബന്ധിച്ച് ദേശീയ എക്സിക്യൂട്ടീവിന് സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു. ആ കത്ത് രണ്ടാം ദിനത്തിൽ ചർച്ചയ്ക്ക് വരുമെന്നും കാനം അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.