പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, November 14, 2017 8:50 PM IST
പൊ​ന്നാ​നി : എം​ആ​ര്‍ വാ​ക്സി​ന്‍ എ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​നെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പൊ​ന്നാ​നി ഫി​ഷ​റീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​തു​വ​രെ കു​ത്തി​വ​യ്പ് എ​ടു​ക്കാ​തി​രു​ന്ന അ​ഴീ​ക്ക​ല്‍ ഫി​ഷ​റീ​സ് എ​ല്‍​പി സ്‌​കൂ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി കു​ത്തി​വ​യ്പ് ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നു രോ​ഷാ​കു​ല​നാ​യി എ​ത്തി​യ ര​ക്ഷി​താ​വ് പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ സെ​യ്ത​ല​വി​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​ട്ടും കു​ത്തി​വ​യ്പി​നു ത​യാ​റാ​വാ​തി​രു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കു മു​ന്നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സ്വ​ന്തം​കു​ഞ്ഞി​നു കു​ത്തി​വ​യ്പ് എ​ടു​ത്തു മാ​തൃ​ക കാ​ണി​ച്ച​തോ​ടെ​യാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കാ​ന്‍ ചി​ല​രെ​ങ്കി​ലും മു​ന്നോ​ട്ടു​വ​ന്ന​ത്. പി​ന്നാ​ലെ ഒ​ട്ടു​മി​ക്ക ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ള്‍​ക്കു കു​ത്തി​വ​യ്പ് ന​ല്‍​കു​ന്ന​തി​നു സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ചൊവ്വാഴ്ച ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്‌​കൂ​ളി​ലെ​ത്തി മ​റ്റു​ള്ള കു​ട്ടി​ക​ള്‍​ക്കു കു​ത്തി​വ​യ്‌​പെ​ടു​ത്തു. ഇ​ത​റി​ഞ്ഞ ഒ​രു ര​ക്ഷി​താ​വ് രോ​ഷാ​കു​ല​നാ​യി എ​ത്തു​ക​യും അ​ധ്യാ​പ​ക​രോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. ഇ​തു ത​ട​യാ​നെ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പ​ക​നെ ക​യ്യേ​റ്റം ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. തു​ട​ര്‍​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ത്തി​യാ​ണ് സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കി​യ​ത്.