ഇ​റാ​ൻ-​ഇ​റാ​ക്ക് അ​തി​ർ​ത്തി ഭൂ​ക​മ്പം; മ​ര​ണ സം​ഖ്യ 540 ആ​യി
Tuesday, November 14, 2017 5:49 PM IST
ടെ​ഹ്റാ​ൻ: ഇ​റാ​ൻ-​ഇ​റാ​ക്ക് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 540 ആ​യി. ദു​ര​ന്ത​ത്തി​ൽ 8,000 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വീ​ടു​ക​ളു​ൾ​പ്പെ​ടെ കല്ലി​ൻ​മേ​ൽ ക​ല്ല് ശേ​ഷി​ക്കാ​തെ വീ​ണ​ടി​ഞ്ഞ​തോ​ടെ ആ​യി​ര​ങ്ങ​ൾ തെ​രു​വി​ലാ​യി. ക​ടു​ത്ത ശൈ​ത്യ​ത്തി​ൽ ആ​ളു​ക​ൾ സ​ഹാ​യ​ഹ​സ്തം തേ​ടു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്തെ താ​പ​നി​ല പൂ​ജ്യ​ത്തോ​ട് അ​ടു​ത്തു.

ഭൂ​ക​മ്പ​മാ​പി​നി​യി​ൽ 7.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ൽ ഏ​റെ നാ​ശ​മു​ണ്ടാ​യ​ത് ഇ​റാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ കെ​ർ​മ​ൻ​ഷാ പ്ര​വി​ശ്യ​യി​ലാ​ണ്. ഇ​വി​ടെ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ൾ ന​ഷ്ട​മാ​യി. പ്ര​ദേ​ശ​ത്ത് സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ണി​പ്പെ​ടു​ക​യാ​ണ്. ഭൂ​ക​മ്പ​ബാ​ധി​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച പ്ര​സി ഡ​ന്‍റ് ഹ​സ​ൻ റൂ​ഹാ​നി വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

2017ൽ ​ലോ​ക​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഭൂ​ക​മ്പ​മാ​ണി​ത്. കി​ഴ​ക്ക​ൻ ഇ​റാ​ക്കി​ലെ ഹ​ലാ​ബ്ജ ന​ഗ​ര​ത്തി​ൽ​നി​ന്ന് 31 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഭൂ​നി​ര​പ്പി​ൽ​നി​ന്ന് 23 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണു പ്ര​ഭ​വ​കേ​ന്ദ്രം. ഇ​റാ​ൻ സ​മ​യം രാ​ത്രി 9.48നു​ണ്ടാ​യ ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് ആ​യി​രം കി​ലോ​മീ​റ്റ​ർ അ​ക​ലെ മെ​ഡി​റ്റ​റേ​നി​യ​ൻ തീ​ര ത്തു​വ​രെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. തു​ർ​ക്കി, കു​വൈ​ത്ത്, ഇ​സ്ര​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​ന​മു​ണ്ടാ​യി. ഇ​റാ​ക്കി​ലെ ദി​യാ​ല ന​ദി​യി​ലെ അ​ണ​ക്കെ​ട്ടി​ൽ വി ​ള്ള​ൽ വീ​ണി​ട്ടു​ണ്ട്.
RELATED NEWS