കോ​ണ്‍​ഗ്ര​സു​മാ​യി ചേ​രി​ല്ല, പ​ക്ഷേ ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കും: ജി​ഗ്നേ​ഷ് മേ​വാ​നി
Monday, October 23, 2017 7:47 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രി​ല്ലെ​ന്നു ദ​ളി​ത് നേ​താ​വ് ജി​ഗ്നേ​ഷ് മേ​വാ​നി. എ​ൻ​ഡി​ടി​വി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും ചേ​രി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച മേ​വാ​നി പ​ക്ഷേ, ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞാ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും ചേ​രി​ല്ല. എ​ക്സ്, വൈ ​പാ​ർ​ട്ടി​ക​ൾ​ക്കു വോ​ട്ടു ചെ​യ്യ​ണ​മെ​ന്നോ ചെ​യ്യ​രു​തെ​ന്നോ ഞാ​ൻ പ​റ​യി​ല്ല. എ​ന്നാ​ൽ ഈ ​ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ, ദ​ളി​ത് വി​രു​ദ്ധ​മാ​യ, പാ​ട്ടി​ദാ​ർ വി​രു​ദ്ധ​മാ​യ, ക​ർ​ഷ​ക വി​രു​ദ്ധ​മാ​യ, തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യ, യു​വ​ജ​ന വി​രു​ദ്ധ​മാ​യ ബി​ജെ​പി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ഞാ​നെ​ന്തും ചെ​യ്യും. ഇ​തി​നാ​യി ഞാ​ൻ പ്ര​ചാ​ര​ണം ന​ട​ത്തും. ഇ​താ​ണ് എ​ന്‍റെ ക​ർ​ത്ത​വ്യം- മു​പ്പ​ത്താ​റു​കാ​ര​നാ​യ ദ​ളി​ത് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​യു​ന്നു.

അ​ൽ​പേ​ഷ് താ​ക്കു​ർ ബി​ജെ​പി​ക്കെ​തി​രാ​ണ്. ഹാ​ർ​ദി​ക് പ​ട്ടേ​ൽ ബി​ജെ​പി​ക്കെ​തി​രാ​ണ്. ക​ർ​ഷ​ക​ർ ബി​ജെ​പി​ക്കെ​തി​രാ​ണ്. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ബി​ജെ​പി​ക്കെ​തി​രാ​ണ്. ഞാ​നും ബി​ജെ​പി​ക്കെ​തി​രാ​ണ്. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യും ബി​ജെ​പി​യെ എ​തി​ർ​ക്കാ​ൻ കൂ​ട്ടു​ചേ​രേ​ണ്ട​തി​ല്ല. സാ​ധാ​ര​ക്കാ​ർ​ക്കു വേ​ണ്ടി വാ​ദി​ക്കു​ന്ന​വ​ർ ഒ​രി​ക്ക​ലും ബി​ജെ​പി ജ​യി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മേ​വാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗു​ജ​റാ​ത്തി​ൽ നാ​ലു യു​വാ​ക്ക​ൾ​ക്കു നേ​രെ ഗോ​ര​ക്ഷ​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷ​മു​ണ്ടാ​യ ദ​ളി​ത് പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ൻ​നി​ര​ക്കാ​ര​ൻ മേ​വാ​നി​യാ​യി​രു​ന്നു.