പ്ര​തീ​ക്ഷ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി; ഘാ​ന​ക്ക​രു​ത്തി​ൽ കീ​ഴ​ട​ങ്ങി ഇ​ന്ത്യ
Thursday, October 12, 2017 8:01 PM IST
ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. പ്രീ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ഘാ​ന​യെ ചു​രു​ങ്ങി​യ​ത് നാ​ലു ഗോ​ളി​നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ല​യി​ൽ ക​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ന്ത്യ, ആ​ഫ്രി​ക്ക​ൻ വ​ന്പ​ൻ​മാ​രാ​യ ഘാ​ന​യോ​ട് എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കു തോ​ൽ​വി വ​ഴ​ങ്ങി.

നാ​യ​ക​ൻ എ​റി​ക് ഐ​ഹാ​യു​ടെ ഇ​ര​ട്ട​ഗോ​ളും പ​ക​ര​ക്കാ​ര​ൻ എ​റി​ക് ഡാ​ൻ​സോ, ഇ​മ്മാ​നു​വ​ൽ ടോ​കു എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളും ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ ക​രി​ച്ചു​ക​ള​ഞ്ഞു. 43, 52 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഐ​ഹാ​യു​ടെ ഗോ​ളു​ക​ൾ.

ഇ​തി​നു​ശേ​ഷ​വും പൊ​രു​തി​നി​ന്ന ഇ​ന്ത്യ​യെ ര​ണ്ടു മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ൽ നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ളി​ലൂ​ടെ ഘാ​ന ത​ക​ർ​ത്തു​ക​ള​ഞ്ഞു. 85-ാം മി​നി​റ്റി​ൽ ഡാ​ൻ​സോ​യും 86-ാം മി​നി​റ്റി​ൽ ടോ​കു​വും ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വു​ക​ൾ മു​ത​ലെ​ടു​ത്തു വ​ല​കു​ലു​ക്കി. ഇ​തോ​ടെ ഘാ​ന പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു.മൂ​ന്നാം തോ​ൽ​വി​യോ​ടെ ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.