ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ പി.​സി.​ജോ​ർ​ജി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്
Thursday, October 12, 2017 6:18 PM IST
കോ​ഴി​ക്കോ​ട്: കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

ന​ടി​യു​ടെ പേ​ര് പി.​സി. ജോ​ർ​ജ് ചാ​ന​ൽ ച​ർ​ച്ച​യി​ൽ വെ​ളി​പ്പെ​ടു​ത്തു​ക​യും അ​വ​രെ ആ​ക്ഷേ​പി​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഗി​രീ​ഷ് ബാ​ബു എ​ന്ന​യാ​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ത്ത​രം കേ​സു​ക​ളി​ൽ ഇ​ര​ക​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന നി​യ​മം ലം​ഘി​ച്ച എം​എ​ൽ​എ അ​വ​രെ ആ​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യ്ക്കെ​തി​രെ സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​നും കേ​സെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.