സിനോ-ഇന്ത്യൻ അതിർത്തിയിൽ രാജ്നാഥ് സിംഗ് സന്ദർശനം നടത്തും
Sunday, September 24, 2017 1:35 AM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഈയാഴ്ച സിനോ-ഇന്ത്യൻ അതിർത്തിയിൽ സന്ദർശനം നടത്തും. ജൂണിൽ ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറാൻ ശ്രമിച്ചിന്‍റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിംഗിന്‍റെ സന്ദർശനം.

ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഡോക്ലാംമിൽ റോഡ് നിർമിക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ തടഞ്ഞതോടെയാണ് കഴിഞ്ഞ ജൂണിൽ ഉത്തരാഖണ്ഡ് അതിർത്തിയിൽ ചൈനീസ് സേന കടന്നു കയറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.