പാ​ക്കി​സ്ഥാ​നെ ആ​ക്ര​മി​ച്ച സു​ഷ​മ​യ്ക്ക് മോ​ദി​യു​ടെ കൈ​യ​ടി
Saturday, September 23, 2017 8:08 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ച വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ ഭീ​ഷ​ണി സം​ബ​ന്ധി​ച്ച് സു​ഷ​മ സ്വ​രാ​ജ് ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കി​യ​ത്. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​ഭീ​ഷ​ണി​ക്കെ​തി​രെ ഒ​ന്നി​ച്ചു യു​ദ്ധം ചെ​യ്യേ​ണ്ടെ​ത​ന്ന​തു സം​ബ​ന്ധി​ച്ചും അ​വ​ർ വ്യ​ക്ത​മാ​ക്കി​യ​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ട്വി​റ്റ​റി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം.​അ​വി​ശ്വ​സ​നീ​യ​മാ​യ പ്ര​ഭാ​ഷ​ണ​മാ​യി​രു​ന്നു സു​ഷ​മ​യു​ടേ​ത്. ലോ​ക വേ​ദി​യി​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം ഉ​യ​ർ​ത്തി​യ​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രെ ക​യ​റ്റി​യ​യ​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് അ​വ​ർ ശീ​ല​മാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു സു​ഷ​മ സ്വ​രാ​ജ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ആ​രോ​പി​ച്ച​ത്. ഭീ​ക​ര​വാ​ദ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​ണ് ലോ​കം നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി. എ​ന്നാ​ൽ മാ​ന​വ​രാ​ശി​യു​ടെ ഏ​റ്റ​വും വ​ലി​യ ശ​ത്രു ഭീ​ക​ര​വാ​ദ​മാ​ണെ​ന്ന് നാം ​അം​ഗീ​ക​രി​ക്ക​ണം. പ്ര​കൃ​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഒ​രു​വി​ധ​ത്തി​ലു​ള്ള ന്യാ​യീ​ക​ര​ണ​വും സാ​ധ്യ​മ​ല്ലെ​ന്നും സു​ക്ഷ​മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.