മെക്സിക്കോയിൽ വീണ്ടും ഭൂചലനം
Saturday, September 23, 2017 4:36 PM IST
മെക്സിക്കൻ സിറ്റി: മെക്സിക്കോയിലെ വഹാക്ക തീരത്ത് ഭൂചലനം. റിക്ടർ സ്കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മെക്സിക്കോയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിൽ ഏകദേശം 300 പേരാണ് മരിച്ചത്. നിരവധിപ്പേർക്കാണ് ഭൂചലനത്തിൽ പരിക്കേറ്റത്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.