ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്ക്: യു​എ​ൻ​എ
Monday, July 17, 2017 6:27 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന പ​ണി​മു​ട​ക്ക് മാ​റ്റി​യ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (യു​എ​ൻ​എ), ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്ച നാ​ലി​ന് ന​ഴ്സിം​ഗ് യൂ​ണി​യ​നു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. അ​ന്നു രാ​വി​ലെ മിനി​മം വേ​ജ​സ് ക​മ്മി​റ്റി​യും വ്യ​വ​സാ​യ ബ​ന്ധ സ​മി​തി​യും (ഐ​ആ​ർ​സി) യോ​ഗം ചേ​ർ​ന്ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. അ​തി​നു​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ഴ്സിം​ഗ് യൂ​ണി​യ​നു​ക​ളെ കാ​ണു​ന്ന​ത്.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ തീ​രു​മാ​നം ആ​ലോ​ച​ന​യി​ല്ലാ​ത്ത​താ​ണെ​ന്നും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും യു​എ​ൻ​ഐ പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
RELATED NEWS