ഐ​എ​സ് ത​ല​വ​ൻ അ​ൽ ബാ​ഗ്ദാ​ദി ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ
Monday, July 17, 2017 5:06 PM IST
സു​ലൈ​മാ​നി​യ: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ത​ല​വ​ൻ അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യ റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കു​ർ​ദി​ഷ് ഭീ​ക​ര വി​രു​ദ്ധ ഉ​ദ്യോ​ഗ​സ്ഥ​ൻ. സി​റി​യ​ൻ ന​ഗ​ര​മാ​യ റാ​ഖ​യി​ൽ അ​ൽ ബാ​ഗ്ദാ​ദി ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ത​നി​ക്ക് 99 ശ​ത​മാ​നം ഉ​റ​പ്പു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും കു​ർ​ദി​ഷ് ഭീ​ക​ര വി​രു​ദ്ധ​സേ​ന​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യ ല​ഹു​ർ ത​ല​ബാ​നി റോ​യി​ട്ടേ​ഴ്സി​നോ​ടു പ​റ​ഞ്ഞു. അ​ൽ ബാ​ഗ്ദാ​ദി​യു​ടെ വേ​രു​ക​ൾ അ​ൽ ക്വ​യ്ദ​യി​ലേ​ക്കാ​ണ് മ​ട​ങ്ങു​ന്ന​തെ​ന്നും സു​ര​ക്ഷാ സേ​ന​യി​ൽ​നി​ന്ന് അ​യാ​ൾ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ല​ഹു​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നേ​ര​ത്തെ, അ​ൽ ബാ​ഗ്ദാ​ദി സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. സി​റി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ടി​വി ചാ​ന​ലു​ക​ൾ മു​ന്പ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് സ​ത്യ​മാ​ണെ​ന്നും ബാ​ഗ്ദാ​ദി​യു​ടെ പി​ൻ​ഗാ​മി​യെ ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ഐ​എ​സ് വ്യ​ക്ത​മാ​ക്കി​യതായും വാ​ർ​ത്താ ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഐ​എ​സ് ഭീ​ക​ര​രി​ൽ​നി​ന്ന് മൊ​സൂ​ൾ മോ​ചി​പ്പി​ച്ച​താ​യി ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദി കൊ​ല്ല​പ്പെ​ട്ട​താ​യി ഐ​എ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

നേ​ര​ത്തെ, സി​റി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ടി​വി ചാ​ന​ലാ​ണ് അ​ൽ ബാ​ഗ്ദാ​ദി സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. അ​ൽ ബാ​ഗ്ദാ​ദി മ​രി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ മു​ന്പു പ​ല​ത​വ​ണ പ്ര​ച​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ക​രു​ത​ലോ​ടെ​യാ​ണു ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​ക​രി​ച്ച​ത്. അ​ൽ ബാ​ഗ്ദാ​ദി​യു​ടെ ത​ല​യ്ക്ക് 20 മി​ല്യ​ണ്‍ പൗ​ണ്ട് (164,25,79,625.00 കോ​ടി രൂ​പ) വി​ല​യി​ട്ടി​രു​ന്നു.

സി​റി​യ​യി​ലെ റാ​ഖാ ന​ഗ​ര​ത്തി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ബാ​ഗ്ദാ​ദി കൊ​ല്ല​പ്പെ​ട്ട​താ​യാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. നേ​ര​ത്തെ വ​ട​ക്ക​ൻ ഇ​റാ​ക്കി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ൽ ബാ​ഗ്ദാ​ദി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. മൊ​സൂ​ളി​നു പു​റ​ത്തു​ള്ള മ​രു​ഭൂ​മി​യി​ലാ​ണ് ബാ​ഗ്ദാ​ദി ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. മാ​ർ​ച്ചി​ൽ ഇ​റാ​ക്കി സേ​ന മൊ​സൂ​ളി​ന്‍റെ സിം​ഹ​ഭാ​ഗ​വും തി​രി​ച്ചു​പി​ടി​ച്ച​തോ​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് അ​ദ്ദേ​ഹം അ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​ത്രെ.

അ​തേ​സ​മ​യം, അ​ൽ ബാ​ഗ്ദാ​ദി കൊ​ല്ല​പ്പെ​ട്ട​തി​നു സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നാ​ണ് പെ​ന്‍റ​ഗ​ണ്‍ പ്ര​തി​ക​രി​ച്ച​ത്. ബാ​ഗ്ദാ​ദി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സം​ഭ​വം സ്ഥി​രീ​ക​രി​ക്കും​വ​രെ അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് അ​നു​മാ​നി​ക്കു​ക​യെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​റ്റി​സ് വ്യ​ക്ത​മാ​ക്കി.
RELATED NEWS