ദിലീപിനെ കാണാൻ സഹോദരൻ ജയിലിൽ
Monday, July 17, 2017 10:00 AM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആലുവ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സഹോദരൻ അനൂപ് സന്ദർശിച്ചു. ഹൈക്കോടതിയിൽ ദിലീപിന്‍റെ ജാമ്യഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് അനൂപ് ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. പത്ത് മിനിറ്റ് കൂടിക്കാഴ്ച നീണ്ടുനിന്നു. അനൂപിനൊപ്പം മറ്റു രണ്ടു പേർകൂടി ജയിലിലെത്തിയിരുന്നു.

ശനിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ദിലീപിനെ ആലുവ ജയിലിലേക്ക് മാറ്റിയത്.
RELATED NEWS