വർഷകാല സമ്മേളനം തുടങ്ങി; കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
Monday, July 17, 2017 9:27 AM IST
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനു തുടക്കമായി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി എംപി സത്യപ്രതിജ്ഞ ചെയ്തു. ഇ. അഹമ്മദിന്‍റെ മരണത്തെതുടർന്ന് ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയായിരുന്നു മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം.

ഇന്ന് തുടങ്ങുന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ഓഗസ്റ്റ് 11-നാകും അവസാനിക്കുക. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പാണ് വർഷകാല സമ്മേളനത്തിന്‍റെ ശ്രദ്ധാകേന്ദ്രം.
ഇന്ന് രാ​ഷ്​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് പൂർത്തിയാകും. ജൂലൈ 20ന് ഫലം പുറത്തുവരും. ഉ​പ​രാ​ഷ്​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് അ​ഞ്ചി​നാണ് നടക്കുക.
RELATED NEWS