ബാഗ്ദാദി കൊല്ലപ്പെട്ടന്ന വാർത്ത വ്യാജമെന്ന് ഇറാക്ക്
Sunday, July 16, 2017 12:46 PM IST
ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഇറാക്ക്. ആഭ്യന്തരമന്ത്രി അബു അൽ ബാസിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഗ്ദാദി ജീവനോടെ ഉണ്ടെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. ബാഗ്ദാദി ഒളിവിൽത്തന്നെയാണ് എന്നാണ് വിവരമെന്നും എന്നാൽ റാഖയിൽ അയാൾ ഇല്ലെന്നും പറഞ്ഞ ബാസരി ഇതു സംബന്ധിച്ച് ഏറെ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഐ​​എ​​സി​​ന്‍റെ സ്വ​​യം പ്ര​​ഖ്യാ​​പി​​ത ഖ​​ലീ​​ഫയായ ബാ​​​ഗ്ദാ​​​ദി കൊ​​​ല്ല​​​പ്പെ​​​ട്ടെ​​ന്ന വാ​​ർ​​ത്ത​​ കഴിഞ്ഞ ദിവസം അവർതന്നെ സ്ഥി​​രീ​​ക​​രിച്ചിരുന്നു. പു​​തി​​യ ഖ​​ലീ​​ഫ​​യെ ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് ഐ​​എ​​സ് പ്ര​​സ്താ​​വ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​ക്കുകയും ചെയ്തിരുന്നു. ഇ​​റാ​​ക്കി​​ലെ അ​​ൽ​​സു​​മ​​രി​​യാ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സിയായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തത്. സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി മേ​​​ധാ​​​വി റ​​​മി അ​​​ബ്ദ​​​ൽ റ​​​ഹ്‌​​​മാ​​​ന് അടക്കമുള്ളവരും ഇയാൾ കൊല്ലപ്പെട്ടെന്ന് വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു.

അതേസമയം, ബാ​​ഗ്ദാ​​ദി കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ വ​​ന്ന വാ​​ർ​​ത്ത​​ക​​ളെ​​ല്ലാം തെ​​റ്റാ​​ണെ​​ന്നു പി​​ന്നീ​​ടു തെ​​ളി​​ഞ്ഞിരു​​ന്നു. സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി​​യും അ​​ൽ​​സു​​മ​​രി​​യാ​​യും ​​ബാ​​ഗ്ദാ​​ദി​​യു​​ടെ മ​​ര​​ണം സ്ഥി​​രീ​​ക​​രി​​ച്ചെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ൽ വി​​ശ്വ​​സ​​നീ​​യ​​മാ​​യ തെ​​ളി​​വു കി​​ട്ടി​​യി​​ല്ലെ​​ന്നായിരുന്നു പെ​​ന്‍റ​​ഗ​​ണിന്‍റെ നിലപാട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.