കോഴി വിലകൂട്ടി വിൽക്കുന്നവർക്കെതിരെ നടപടി: ധനമന്ത്രി
Wednesday, July 12, 2017 2:55 PM IST
തിരുവനന്തപുരം: കോഴി വിലകൂട്ടി വിൽക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക്. വ്യാപാരികൾ ഇന്ന് വിൽപ്പന നടത്തിയ നിരക്ക് ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും നൂറു രൂപയ്ക്കും അതിനു മുകളിലുമായിരുന്നു കോഴി വിൽപ്പന. സർക്കാർ നിശ്ചയിച്ച വിലയ്ക്കു വിറ്റാൽ വലിയ നഷ്ടമുണ്ടാകുമെന്നും വ്യാപാരികൾ അറിയിച്ചിരുന്നു.
RELATED NEWS