ദിലീപിനെ വിശ്വസിച്ചു പോയി: മുകേഷ്
Tuesday, July 11, 2017 1:51 PM IST
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്ന് നടനും എംഎൽഎയുമായ മുകേഷ്. ദിലീപിനെ വിശ്വസിച്ചു പോയി. തെറ്റുകാരനെന്ന് അറിഞ്ഞപ്പോൾ അപലപിച്ചുവെന്നും മുകേഷ് പറഞ്ഞു.

പൾസർ സുനി ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അമിത വേഗത്തെ തുടർന്നാണ് സുനിലിനെ തന്‍റെ ഡ്രൈവർ സ്ഥാനത്തു നിന്നും മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.