ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജം
Monday, June 19, 2017 12:25 PM IST
ന്യൂഡൽഹി: ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജം. 1950 മുതലുള്ള ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകൾ വ്യാജമാണെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. വിജ്ഞാപനത്തെ കുറിച്ച് അന്വേഷിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. അണ്ടർ സെക്രട്ടറിയുടെ പേരിലുള്ള വ്യാജ വിജ്ഞാപനമാണ് പ്രചരിച്ചിരുന്നത്.

ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. നടപടിയിൽ വീഴ്ച ഉണ്ടായൽ വസ്തു ഉടമസ്ഥത ബിനാമിയായി കണക്കാക്കുമെന്നും ഓഗസ്റ്റ് 14നകം ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നുമായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

അതേസമയം എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഡിസംബർ 31നകം നിലവിലെ ബാങ്ക് അക്കൗണ്ടുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രം നിർദേശിച്ചത്. ഇത്തരത്തിൽ ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് ശേഷം നിർജീവമാകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിടുണ്ട്.

പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കുവാനും നിർദേശം ലഭിച്ചിരുന്നു. ആധാർ ഉള്ളവർ ജൂലൈ ഒന്നിനകം പാൻ കാർഡുമായി ലിങ്ക് ചെയ്യണമെന്നായിരുന്നു നിർദേശം. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ അസാധുവാകും.

ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന പേരിൽ പ്രചരിച്ച വ്യാജ വിജ്ഞാപനം ചുവടെ:

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.