കോ​ഹ്‌ലിയെ ജ​യി​ലി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് കെ​ആ​ർ​കെ; ചു​ട്ട മ​റു​പ​ടി​യു​മാ​യി പാ​ക് ആ​രാ​ധ​ക​ർ
Monday, June 19, 2017 12:08 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബോ​ളി​വു​ഡ് നി​രൂ​പ​ക​നും ന​ട​നു​മാ​യ ക​മാ​ൽ റാ​ഷി​ദ് ഖാ​ൻ. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റി​ന്‍റെ ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നോ​ട് തോ​റ്റ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നും ​ കോ​ഹ്‌​ലി​ക്കും എതിരെ കെ​ആ​ർ​കെ രം​ഗ​ത്തെ​ത്തി​യ​ത്. ""പാ​ക്കി​സ്ഥാ​ന് മു​ന്പി​ൽ 130 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​മാ​നം അ​ടി​യ​റ​വ് വെ​ച്ച കോ​ഹ്‌​ലി​യെ ക്രി​ക്ക​റ്റി​ൽ നി​ന്ന് ആ​ജീ​വ​നാ​ന്തം വി​ല​ക്ക​ണം. കോ​ഹ്‌​ലി​യെ ജ​യി​ലി​ൽ അ​ട​യ്ക്ക​ണം''-​കെ​ആ​ർ​കെ ട്വീ​റ്റ് ചെ​യ്തു.




എ​ന്നാ​ൽ കോ​ഹ്‌ലിയെ വി​മ​ർ​ശി​ച്ച ക​മാ​ൽ ഖാ​ന് ചു​ട്ട മ​റു​പ​ടി​യു​മാ​യി പാ​ക് ആ​രാ​ധ​ക​ർ തന്നെ രം​ഗ​ത്തെ​ത്തി. കോ​ഹ്‌ലി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്സ്മാ​ൻ ആ​ണെ​ന്നും തോ​ൽ​വി മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ആ​രാ​ധ​ക​ർ കു​റി​ച്ചു. കോ​ഹ്‌ലി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്നും ഒ​റ്റ തോ​ൽ​വി കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ എ​ഴു​തി​ത്ത​ള്ളാ​നാ​കി​ല്ലെ​ന്നും പാ​ക് ആ​രാ​ധ​ക​ർ ട്വീ​റ്റ​റി​ൽ മ​റു​പ​ടി കൊ​ടു​ത്തു.


മു​ഹ​മ്മ​ദ് ആ​മീ​റി​ന്‍റെ പ​ന്തി​ൽ പോ​യി​ന്‍റി​ൽ ക്യാ​ച്ച് ന​ൽ​കി​യാ​ണ് കോ​ഹ്‌ലി പു​റ​ത്താ​യ​ത്. അ​ഞ്ചു റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ നാ​യ​ക​ന്‍റെ സ​ന്പാ​ദ്യം. കോ​ഹ്‌ലി​യു​ടെ പു​റ​ത്താ​ക​ലി​നെ​യും കെ​ആ​ർ​കെ വി​മ​ർ​ശി​ച്ചു. ""കോ​ഹ്‌ലി, താ​ങ്ക​ളു​ടെ ക്യാ​ച്ച് പാ​ക് താ​ര​ങ്ങ​ൾ കൈ​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത പ​ന്തി​ൽ താ​ങ്ക​ൾ വീ​ണ്ടും അ​നാ​യാ​സ ക്യാ​ച്ച് ന​ൽ​കി. ഇ​ത് ഒ​ത്തു​ക​ളി​യാ​​ണ്''- കെ​ആ​ർ​കെ വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ​ൻ ടീം ​ഒ​ത്തു​ക​ളി​ച്ചു​വെ​ന്നും കു​റ​ച്ചെ​ങ്കി​ലും നാ​ണ​മു​ണ്ടെ​ങ്കി​ൽ കോ​ഹ്‌ലി, യു​വ​രാ​ജ്, ധോണി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ വി​ര​മി​ക്ക​ണ​മെ​ന്നും ക​മാ​ൽ ഖാ​ൻ പ​റ​ഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.