ലണ്ടനിൽ ജനങ്ങൾക്കിടയിലേക്കു വാഹനം പാഞ്ഞു കയറി; നിരവധിപ്പേർക്കു പരിക്ക്
Monday, June 19, 2017 5:12 AM IST
ലണ്ടൻ: വടക്കൻ ലണ്ടനിലെ സെവൻ സിസ്റ്റേഴ്സ് റോഡിൽ ജനങ്ങൾക്കിടയിലേക്കു വാഹനം പാഞ്ഞു കയറിയതിനെ തുടർന്ന് നിരവധിപ്പേർക്കു പരിക്കേറ്റു. നടന്നത് ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ ഫിൻസ്ബറി പാർക്കിലെ മുസ്ലീം പള്ളിയിൽനിന്ന് പ്രാർഥന കഴിഞ്ഞ് ഇറങ്ങിയവർക്കു നേരെയാണ് വാഹനം പാഞ്ഞു കയറിയത്.

സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. നടന്നത് അപകടമല്ലെന്നും ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്നും മുസ്ലീം കൗണ്‍സിൽ ഓഫ് ബ്രിട്ടൻ അറിയിച്ചു. എന്നാൽ പോലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.