ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയിൽ പ്രതിരോധമന്ത്രി സന്ദർശനം നടത്തി
Friday, May 19, 2017 3:29 AM IST
ശ്രീനഗർ: കേന്ദ്ര പ്രതിരോധമന്ത്രി അരുൺ ജെയ്റ്റലി വെള്ളിയാഴ്ച ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖ സന്ദർശിച്ചു. കാഷ്മീരിലെ രാംപൂർ സെക്ടറിലാണ് ജെയ്റ്റലി സന്ദർശനം നടത്തിയത്. അദ്ദേഹത്തോടൊപ്പം മുതിർന്ന സൈനിക ഉദ്യോഗസ്ഥരും രാംപൂർ സെക്ടർ സന്ദർശിച്ചു.

സൈനികർ നേരിടുന്ന വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ രാജ്യം മുഴുവൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ എല്ലാ പരിശ്രമങ്ങൾക്കും രാജ്യത്തിന്‍റെ പൂർണ പിന്തുണയുണ്ടെന്നും ജെയ്റ്റലി പറഞ്ഞു. ദേശീയ താത്പര്യങ്ങളെ അപകീർത്തിപ്പെടുത്തുന്ന ഏതു സാഹചര്യങ്ങളും തടയാൻ കനത്ത ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക്കിസ്ഥാൻ തുടർച്ചായായി അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ജെയ്റ്റിലിയുടെ സന്ദർശനം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.