വെനസ്വേലൻ പ്രതിഷേധം: രണ്ടു പേർകൂടി കൊല്ലപ്പെട്ടു
Thursday, May 18, 2017 11:03 PM IST
കരാക്കസ്: വെനസ്വേലയിൽ ഒരു മാസത്തിലേറെയായി തുടരുന്ന പ്രതിഷേധങ്ങൾക്കിടെ രണ്ടു പേർകൂടി കൊല്ലപ്പെട്ടു. പ്രതിഷേധപ്രകടനത്തിൽ കൊല്ലപ്പെട്ട രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി. വെനസ്വേലൻ പ്രോസിക്യൂട്ടർ ജനറലിന്‍റെ ഓഫീസാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പ്രതിഷേധപരിപാടികളിൽ പങ്കെടുത്ത 2000ലേറെപ്പേർ അറസ്റ്റിലായിരുന്നു. ഇവരിൽ 730 പേർ ഇപ്പോഴും ജയിലിൽത്തനെനയാണ്. നിലവിൽ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണൽ അസംബ്ലിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വെനസ്വേലയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.