ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ക്കാ​ന്‍ ആ​ഹ്വാ​നം ന​ല്‍​കി​യ​ത് താ​നാ​ണെ​ന്ന് രാം ​വി​ലാ​സ് വേ​ദാ​ന്തി
Friday, April 21, 2017 8:57 PM IST
ല​ക്നോ: ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ക്കാ​ന്‍ ആ​ഹ്വാ​നം ന​ല്‍​കി​യ​ത് എ​ല്‍.​കെ അ​ഡ്വാ​നി​യ​ല്ല താ​നാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് രാം ​വി​ലാ​സ് വേ​ദാ​ന്തി. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​തി​ൽ അ​ഡ്വാ​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ല. താ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും വേ​ദാ​ന്തി പ​റ​ഞ്ഞു.

താ​നും വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റ് മ​റ്റ് നേ​താ​ക്ക​ളാ​യ അ​ശോ​ക് സിം​ഗാ​ള്‍, ഖൊ​ര​ക്‌​നാ​ഥ് ക്ഷേ​ത്ര​ത്തി​ലെ മെ​ഹ​ന്ത് അ​വൈ​ദ്യ​നാ​ഥ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്കാ​ൻ തീ​രു​മാ​ന​ക്കു​ക​യാ​യി​രു​ന്നെ​ന്നും വേ​ദാ​ന്തി പ​റ​യു​ന്നു. അ​ഡ്വാ​നി, മു​ര​ളീ മ​നോ​ഹ​ര്‍ ജോ​ഷി എ​ന്നി​വ​ർ‌ ക​ര്‍​സേ​വ​ക​രെ ശാ​ന്ത​രാ​ക്കാ​ന്‍ ശ്ര​മി​ച്ച​വ​രാ​ണെ​ന്നും വേ​ദാ​ന്തി വെ​ളി​പ്പെ​ടു​ത്തി. ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ക്ക​പ്പെ​ടു​മ്പോ​ള്‍ അ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു വേ​ദാ​ന്തി. പി​ന്നീ​ട് പ​ന്ത്ര​ണ്ടാം ലോ​ക്‌​സ​ഭ​യി​ല്‍ ബി​ജെ​പി അം​ഗ​മാ​യി.

ബാ​ബ​റി മ​സ്ജി​ദ് വി​ഷ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ഡ്വാ​നി അ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഗൂ​ഡാ​ലോ​ച​ന കു​റ്റം സു​പ്രീം കോ​ട​തി പുഃ​സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ന് തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി വേ​ദാ​ന്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
RELATED NEWS