ഇമാന്‍റെ ശരീരഭാരം നേർപകുതിയായി
Friday, April 21, 2017 5:35 AM IST
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന വിശേഷണവുമായി ഇന്ത്യയില്‍
ഭാരം കുറയ്ക്കൽ ചികിത്സയ്ക്കെത്തിയ ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദിന്‍റെ ശരീരഭാരം 500 കിലോയിൽ നിന്ന് നേർപകുതിയായി. ഇന്ത്യയിലെ രണ്ട് മാസത്തെ ചികിത്സയിലൂടെ ഇമാന്‍റെ ഭാരം 250 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയുടെ ഫലമായി ഇമാന്‍റെ അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു.

ഫെബ്രുവരിയിലാണ് 36 വയസുകാരിയായ ഇമാൻ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തുന്നത്. പ്രത്യേക വിമാനത്തിൽ മുംബൈയിൽ എത്തിച്ച ഇമാന്‍റെ ചികിത്സയ്ക്കായി ആശുപത്രി പ്രത്യേക വാർഡുതന്നെ നിർമിച്ചിരുന്നു. ചർണി റോഡിൽ സൈഫി ആശുപത്രിയിലെ ഡോക്ടർ മുസാഫൽ ലക്ഡാവാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇമാനെ ചികിത്സിക്കുന്നത്.