മി​ഷേ​ലി​ന്‍റെ മ​ര​ണം: ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിൽ
Tuesday, March 21, 2017 8:42 AM IST
കൊച്ചി: സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാ​ജി​യെ കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി. അറസ്റ്റിലായ ക്രോണിൻ താമസിച്ച മുറിയും ഇയാളുടെ കമ്പ്യൂട്ടറുകളും സംഘം പരിശോധിക്കും. സംഭവദിവസം ക്രോണിൻ ഛത്തീസ്ഗഡിൽ ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നണ്ട്.

അതേസമയം ക്രോണിനെ കൂടാതെയാണ് സംഘം ഇവിടെയെത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് ഇയാളെ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകാഞ്ഞതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഗോ​ശ്രീ പാ​ല​ത്തിനു സമീപം കാ​യ​ലി​ൽ വീണ്ടും തെരച്ചിൽ നടത്തിയേക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ സൂചന നൽകി. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണും ബാ​ഗും കണ്ടെടുക്കുന്നതിനായാണ് തെരച്ചിൽ നടത്തുക.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.