ഉ​ഷ്ണ ത​രം​ഗം; പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Sunday, May 5, 2024 5:50 AM IST
ക​ൽ​പ്പ​റ്റ: ഉ​ഷ്ണ ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ തൊ​ഴി​ൽ വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

ഡെ​പ്യൂ​ട്ടി ലേ​ബ​ർ ഓ​ഫീ​സ​ർ എ​സ്.​പി. ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന​മ​രം, മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ചു​ണ്ടേ​ൽ, മേ​പ്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കെ​ട്ടി​ട, റോ​ഡ് നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ നി​യ​മം തെ​റ്റി​ച്ച് ജോ​ലി ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തി.

ചൂ​ട് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ തൊ​ഴി​ൽ സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. നി​യ​ന്ത്ര​ണം അ​നു​സ​രി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ക​ൽ 12 മു​ത​ൽ മൂ​ന്ന് വ​രെ വി​ശ്ര​മ​വേ​ള​യാ​ണ്.