ഡൽഹിയിൽ ചിക്കൻഗുനിയ പടർന്നു പിടിക്കുന്നു
Tuesday, March 21, 2017 1:36 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചിക്കൻഗുനിയ പടർന്നു പിടിക്കുന്നു. ആറുപതോളം ചിക്കൻഗുനിയ കേസുകളാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 27 കേസുകൾ ഈ മാസം റിപ്പോർട്ട് ചെയ്തതാണ്. മൂന്നു മാസത്തിനിടെ 16 ഡെങ്കു കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സാധാരണയായി ഡിസംബർ മാസത്തിലാണ് ഡൽഹിയിൽ കൂടുതലായി ചിക്കൻഗുനിയയും ഡെങ്കുവും റിപ്പോർട്ട് ചെയ്യുന്നത്. പുറത്ത് ജോലി ചെയ്യുന്നവരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.