പിണറായിക്കെതിരെ ഹൈദരാബാദിൽ എബിവിപിയുടെ പ്രതിഷേധം
Sunday, March 19, 2017 5:35 PM IST
ഹൈദരബാദ്: കർണാടകയ്ക്കു പിന്നാലെ ഹൈദരാബാദിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം. പിണറായി പങ്കെടുത്ത പരിപാടിയിലേക്കു എബിവിപി പ്രവർത്തകർ മാർച്ചു നടത്തി. വേദിയിലേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. തെലങ്കാന മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പിണറായി വിജയൻ.

ബംഗളൂരുവിൽ അദ്ദേഹത്തെ കാലുകുത്താൻ അനുവദിക്കില്ലെന്നു സംഘപരിവാർ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടർന്ന് കനത്ത സുരക്ഷയിലാണ് പിണറായി അവിടെ പരിപാടിയിൽ പങ്കെടുത്തത്. അതേത്തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങിയതിനു പിന്നാലെയാണ് പുതിയ സംഭവം.

English Summary- ABVP protests against Pinarayi Vijayan in Hyderabad