യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു
Sunday, March 19, 2017 12:04 PM IST
ല​ക്നോ: വി​വാ​ദ ബി​ജെ​പി നേ​താ​വ് യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ല​ക്നോ​വി​ലെ കാ​ൻ​ഷി​റാം സ്മൃ​തി ഉ​പ​വ​നി​ൽ‌ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാം ​നാ​യി​ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​യും ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ടെ 43 അം​ഗ​മ​ന്ത്രി​സ​ഭ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേറ്റത്. ഇ​തി​ൽ 22 പേ​ർ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​ണ്.

ആ​റു വ​നി​താ മ​ന്ത്രി​മാ​രും യോ​ഗി​യു​ടെ മ​ന്ത്രി​സ​ഭ​യി​ൽ സ്ഥാ​നം​പി​ടി​ച്ചു. ഒ​റ്റ മു​സ്‌​ലി​മി​നു​പോ​ലും സീ​റ്റ് ന​ൽ​കാ​തെ വിമർശം ഏറ്റുവാങ്ങിയ ബിജെപി, ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ​നി​ന്നൊ​രാ​ളെ മ​ന്ത്രി​യാ​ക്കി. മു​ൻ ക്രി​ക്ക​റ്റ് താ​രം മുഹ്സി​ൻ റാ​സ​യാ​ണ് മ​ന്ത്രി​സ​ഭ​യിലെ ഏക ന്യൂ​ന​പ​ക്ഷ മു​ഖം.

ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് എ​ൽ.​കെ അഡ്വാനി, പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്, മ​നോ​ഹ​ർ പ​രീ​ക്ക​ർ, ത്രി​വേ​ന്ദ്ര റാ​വ​ത്ത്, ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, ച​ന്ദ്ര​ബാ​ബു നാ​യി​ഡു, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​ഥി​ൻ ഗ​ഡ്കരി, ഉ​മാ ഭാ​ര​തി, രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​രും മു​ൻ യു​പി മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വും, പി​താ​വും എ​സ്പി സ്ഥാ​പ​ക​നേ​താ​വു​മാ​യ മു​ലാ​യം സിം​ഗ് യാ​ദ​വും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.