യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി
Saturday, March 18, 2017 4:23 PM IST
ല​ക്നോ: ബി​ജെ​പി​യു​ടെ വി​വാ​ദ നേ​താ​വ് യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി. ല​ക്നോ​വി​ൽ ചേ​ർ​ന്ന നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗ​മാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. എം​എ​ൽ​എ​മാ​ർ​ക്ക് പു​റ​മെ മു​തി​ർ​ന്ന നേ​താ​വ് വെ​ങ്ക​യ്യ നാ​യി​ഡു, ഭു​പേ​ന്ദ്ര യാ​ദ​വ് എ​ന്നി​വ​ർ പ്രത്യേ​ക നി​രീ​ക്ഷ​ക​രാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​പി​യി​ൽ അ​ധി​കാ​രം​പി​ടി​ച്ച ബി​ജെ​പി​ക്ക് ആ​ഴ്ച​ക​ളോ​ളം ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​യ​ത്. ആ​റു ത​വ​ണ ഗൊ​രഖ്പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ലോ​ക്സ​ഭ​യി​ലെ​ത്തി​യ യോ​ഗി ആ​ദി​ത്യ​നാ​ഥ് വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ​കൊ​ണ്ടാ​ണ് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ​ത്. ക​ടു​ത്ത ഹി​ന്ദു​ത്വ​വാ​ദി​യാ​യ ആ​ദി​ത്യ​നാ​ഥ് ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.