ആലപ്പുഴയിൽ പൊട്ടിവീണ വൈദ്യുത കന്പിയിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു
Saturday, March 18, 2017 12:19 PM IST
മങ്കൊമ്പ്: വിളവെടുപ്പിനു മുന്നോടിയായി പാടശേഖരത്തിന്‍റെ ചാലുതെളിക്കുന്ന ജോലികൾക്കിടെ പൊട്ടിവീണുകിടന്ന വൈദ്യുതക്കമ്പിയിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു. നീലംപേരൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് കിഴക്കേചേന്നങ്കരി ആശാരിപറമ്പിൽ ഭാസ്കരന്‍റെ മകൻ സുരേഷ്കുമാറാ(41) ണ് മരിച്ചത്.

രാവിലെ ഒൻപതോടെ കരിയൂർമംഗലം ചാരുകരിപ്പാടത്താണ് അപകടം നടന്നത്. പാടശേഖരത്തിലെ കർഷകനായ പുന്നാടം പാക്കൽ ഔസേപ്പച്ചന്‍റെ പാടത്ത് കൊയ്ത്തിനു മുന്നോടിയായി ചാലു തെളിക്കുന്ന ജോലികൾ ചെയ്യുന്നതിനിടെ പാടത്തേയ്ക്ക് പൊട്ടി വീണുകിടന്ന കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന കർഷകരും മറ്റ് തൊഴിലാളികളും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.