കു‌പ്‌വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Wednesday, March 15, 2017 6:29 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ കു‌പ്‌വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു പോലീസുകാരനു പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കലറോസ് പ്രദേശത്ത് മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.