അൽ ബാബിന്‍റെ നിയന്ത്രണം തുർക്കി സൈന്യം പിടിച്ചു
Friday, February 17, 2017 4:35 AM IST
അങ്കാറ: സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ അൽ ബാബിന്‍റെ നിയന്ത്രണം പിടിച്ചെടുത്തതായി തുർക്കി സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭീകരരുടെ താവളങ്ങൾ ലക്ഷ്യമാക്കി ശക്തമായ വ്യോമാക്രമണമാണ് തുർക്കി വ്യോമസേന നടത്തിയിരുന്നത്.

പുതുവത്സര രാത്രിയിൽ ഇസ്താംബൂളിലെ നിശാക്ലബിലുണ്ടായ ഐഎസ് ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് തുർക്കി സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ പോരാട്ടം ശക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.